Kerala
ആലത്തൂരിൽ  ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാനില്ലെന്ന് പരാതി
Kerala

ആലത്തൂരിൽ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാനില്ലെന്ന് പരാതി

Web Desk
|
6 Nov 2021 2:02 AM GMT

കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് മൂന്നുമണിയോടെയാണ് ഇരട്ട സഹോദരിമാർ വീട്ടിൽ നിന്ന് ഇറങ്ങിയത്.

ആലത്തൂരിൽ ഒമ്പതാം ക്ലാസുകാരായ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആൺകുട്ടികളെയും കാണാനില്ലെന്ന് പരാതി. പൊലീസ് അന്വേഷണം ഊർജിതമാക്കി. കുട്ടികൾ പാലക്കാട് നഗരത്തിന്റെ വിവിധയിടങ്ങളിലൂടെ യാത്രചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസിന് ലഭിച്ചു.

കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് മൂന്നുമണിയോടെയാണ് ഇരട്ട സഹോദരിമാർ വീട്ടിൽ നിന്ന് ഇറങ്ങിയത്. നേരം ഇരുട്ടിയിട്ടും വിദ്യാർത്ഥിനികൾ തിരികെ വരാതായതോടെ രക്ഷിതാക്കൾ ആലത്തൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസിൻറെ അന്വേഷണത്തിൽ ഇവർ ആലത്തൂർ സ്വാതി ജംഗ്ഷൻ ലക്ഷ്യമാക്കി ദേശീയപാതയിലൂടെ നടന്നുപോകുന്നതിന്റെയും പാലക്കാട് നഗരത്തിലൂടെ നടക്കുന്നതിൻറെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പെൺകുട്ടികൾക്കെപ്പം ഇവരുടെ സഹപാഠികളായ രണ്ട് ആൺകുട്ടികളും ഉണ്ട്

ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് കടന്ന് വിദ്യാർത്ഥികൾ തമിഴ്‌നാട് ഭാഗത്തേക്ക് പോയതായുള്ള വിവരത്തിൻറെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാർത്ഥികളിൽ ഒരാളുടെ കൈവശം മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് വച്ച് സ്വിച്ച് ഓഫായി. ആലത്തൂർ പുതിയങ്കത്തുനിന്ന് കഴിഞ്ഞ ഓഗസ്റ്റ് 30ന് കാണാതായ സൂര്യാകൃഷ്ണയെ കണ്ടെത്താൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് നാല് വിദ്യാർത്ഥികളെ കൂടി കാണാതായിരിക്കുന്നത്.

Similar Posts