കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ
|തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം: പണം ഇരട്ടിപ്പിച്ചുനൽകാമെന്നു പറഞ്ഞ് നടൻ കൊല്ലം തുളസിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
സന്തോഷ് കുമാർ, ദീപക് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ജി കാപിറ്റൽ എന്ന സ്വകാര്യ കമ്പനിയുടെ മറവിലായിരുന്നു ഇവർ നിരവധി പേരെ കബളിപ്പിച്ചു പണം തട്ടിയത്. ഇക്കൂട്ടത്തിലാണ് കൊല്ലം തുളസിക്ക് 20 ലക്ഷം രൂപ നഷ്ടമായത്. ആദ്യം രണ്ടു ലക്ഷം രൂപയായിരുന്നു നൽകിയത്. ഇത് നാലു ലക്ഷം രൂപയായി തിരിച്ചുനൽകി. പിന്നീട് നാലു ലക്ഷം നൽകിയപ്പോൾ എട്ടു ലക്ഷം തിരിച്ചുനൽകുകയും ചെയ്തു. ഇതോടെ 20 ലക്ഷം നൽകിയെങ്കിലും പിന്നീട് ഒന്നും തിരിച്ചു ലഭിച്ചില്ല.
തുടർന്ന് പൊലീസിൽ പരാതി നൽകി. ഇത്തരത്തിൽ നിരവധി വട്ടിയൂർക്കാവ്, ശ്രീകാര്യം ഉൾപ്പെടെയുള്ള പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിനു പിന്നാലെ പ്രതികൾ രണ്ടു വർഷത്തോളമായി ഒളിവിലായിരുന്നു. ഡൽഹിയിൽ ഉൾപ്പെടെ ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
Summary: Two, accused of extorting 20 lakhs from the actor Kollam Thulasi, arrested by Thiruvananthapuram Museum police