Kerala
![two bodies found of people who went missing by boat overturned in Thrissur two bodies found of people who went missing by boat overturned in Thrissur](https://www.mediaoneonline.com/h-upload/2023/09/05/1387027-vanchi.webp)
Kerala
തൃശൂരിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി
![](/images/authorplaceholder.jpg?type=1&v=2)
5 Sep 2023 8:13 AM GMT
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.
തൃശൂർ: പീച്ചി ആനവാരിയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പൊട്ടിമട സ്വദേശി തെക്കേ പുത്തൻപുരയിൽ അജിത്ത് (20), കൊത്തിശേരി കുടിയിൽ ബിബിൻ (26) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ സിറാജി (30)നായി തിരച്ചിൽ തുടരുന്നു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. നാലു പേരാണ് വഞ്ചിയിലുണ്ടായിരുന്നത്. പൊട്ടിമട സ്വദേശി ശിവപ്രസാദ് നീന്തിക്കയറുകയും മൂന്ന് പേരെ കാണാതായ വിവരം അറിയിക്കുകയുമായിരുന്നു. പിന്നീട് പൊലീസും ഫയർഫോഴ്‌സും ഇന്നലെ രാത്രി വൈകുവോളം തെരച്ചിൽ നടത്തിയിരുന്നു.
എന്നാൽ കണ്ടെത്താനായില്ല. തുടർന്ന് ഇന്നു രാവിലെ മുതൽ വീണ്ടും തെരച്ചിൽ ആരംഭിക്കുകയായിരുന്നു. രാവിലെ 11ഓടെയാണ് അജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് 12ഓടെ ബിബിന്റെ മൃതദേഹവും കണ്ടെടുക്കുകയായിരുന്നു.