Kerala
Disaster: Parallel search started in Chaliyar and Ulvan, latest news malayalam ഉരുൾദുരന്തം: ചാലിയാറിലും ഉൾവനത്തിലുമായി സമാന്തര തിരച്ചിൽ ആരംഭിച്ചു
Kerala

മുണ്ടക്കൈ ദുരന്തം: ചാലിയാറിൽ ഇന്ന് ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ

Web Desk
|
5 Aug 2024 3:23 PM GMT

മലപ്പുറം ജില്ലയിൽനിന്ന് ഇതുവരെ ലഭിച്ചത് 76 മൃതദേഹങ്ങൾ

മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്കായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച ലഭിച്ചത് രണ്ട് ശരീര ഭാഗങ്ങൾ. ഇതോടെ മലപ്പുറം ജില്ലയിൽനിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76ഉം ശരീര ഭാഗങ്ങൾ 159ഉം ആയി. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും മൂന്ന് ആൺകുട്ടികളുടെയും നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്.

ഇതുവരെ 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. ഏഴ് ശരീര ഭാഗങ്ങൾ പൂർണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടർന്നു. വൈകുന്നേരത്തോടെ വാണിയമ്പുഴയില്‍നിന്നാണ് രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചത്. ഈ രണ്ട് ശരീര ഭാഗങ്ങള്‍ മത്രമാണ് ജില്ലാ ആശുപത്രിയില്‍ അവശേഷിക്കുന്നത്.

ഇന്ന് ആറ് സംഘങ്ങളായാണ് തിരിച്ചില്‍ നടത്തിയത്. ഓരോ സംഘത്തിലും 18 പേര്‍ വീതമുണ്ട്. ചൊവ്വാഴ്ചയും തിരച്ചിൽ തുടരും.

Similar Posts