Kerala
Kerala
പാലക്കാട് നീന്തൽ പഠിക്കുന്നതിനിടെ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
|12 Jun 2022 12:45 PM GMT
കരയ്ക്കുകയറ്റിയ വിദ്യാർഥികളെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
തൃത്താല: നീന്തൽ പഠിക്കുന്നതിനിടെ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. പ്ലസ് വൺ വിദ്യാർഥികളായ ജഗൻ, സായൂജ് എന്നിവരാണ് മരിച്ചത്. തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങടിയിലാണ് സംഭവം.
ഇന്ന് ഉച്ചകഴിഞ്ഞാണ് കുട്ടികൾ നീന്തൽ പഠിക്കുന്നതിനായി കുളത്തിലേക്കു വന്നത്. ഒഴിവു ദിവസമായതിനാൽ നീന്തൽ പരിശീലിക്കുകയായിരുന്നു. ഒരാൾ മുങ്ങിയപ്പോൾ മറ്റെയാൾ രക്ഷിക്കാൻ വേണ്ടി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് രണ്ട് പേരും പുഴയിൽ മുങ്ങി. കരയ്ക്കുകയറ്റിയ വിദ്യാർഥികളെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.