സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം
|കാസർകോട് സ്കൂൾ ബസ്സ് മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു
സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.ആലപ്പുഴ കായംകുളത്താണ് രണ്ടുപേർ മരിച്ചത്.കാസർകോട് സ്വകാര്യ സ്കൂൾ ബസ്സ് മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. കോഴിക്കോട് വടകരയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് പതിനൊന്ന് പേർക്ക് പരിക്കേറ്റു.
പുലർച്ചെ ഒരു മണിക്കാണ് ആലപ്പുഴകൃഷ്ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചാണ് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽ റഷീദ് മരിച്ചത്. കായംകുളം മാവേലിക്കര റോഡിൽ ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് സ്ത്രീ മരിച്ചു.പെരിങ്ങാല സ്വദേശി മിനി ആണ് മരിച്ചത്.
മലപ്പുറം കോട്ടക്കലില്‍ അഞ്ചുവാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചു അപകടമുണ്ടായി.നിയന്ത്രണം വിട്ട ലോറി, കാറിലും ബൈക്കുകളിലും ക്രെയിനിലും ഇടിച്ചു കയറുകയായിരുന്നു. കാസർകോട് സ്കൂൾ ബസ്സ് മറിഞ്ഞ് 12 വിദ്യാർഥികൾക്ക് പരിക്കേറ്റു. കോളിയടുക്കത്തെ സ്കൂളിലെ ബസ്സാണ് മറിഞ്ഞത്.ആരുടെയും പരിക്ക് സാരമുള്ളതല്ല.
വടകര ജെ ടി റോഡിൽ രാവിലെ എട്ടുമണിയോടെയാണ് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എറണാകുളം കളമശ്ശേരിയിൽ കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.