Kerala
Kerala
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
|13 Nov 2023 9:44 AM GMT
കടവത്തൂർ സ്വദേശി പുത്തൻ പുരയിൽ ജവാദ് - ചെക്യാട് സ്വദേശി കിഴക്കേത്തിൽ ഫാത്തിമ ദമ്പതികളുടെ മകൻ മെഹ്‌യാൻ ആണ് മരിച്ചത്.
കോഴിക്കോട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ആണ് സംഭവം. ജവാദ് - ഫാത്തിമ ദമ്പതികളുടെ മകൻ മെഹ്‌യാൻ ആണ് മരിച്ചത്.
ഇന്ന് രാവില ചെക്യാട് വീട്ടിലാണ് സംഭവം. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.