Kerala
Kerala
രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകും; തീരുമാനം വിഷു, ഈസ്റ്റർ പ്രമാണിച്ച്
|9 April 2022 4:05 PM GMT
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം: വിഷു, ഈസ്റ്റർ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 3200 രൂപ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്.
ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണ്. ഇന്നലെ (08.04.2022) മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്.
50,32,737 പേർ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരാണ്. 25.97 ലക്ഷം പേർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടെത്തിക്കും. ക്ഷേമ പെൻഷൻ അതത് ക്ഷേമനിധി ബോർഡ് വിതരണം ചെയ്യും.