Kerala
Kerala
ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു
|14 July 2023 2:35 AM GMT
കടബാധ്യത മൂലമാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന
തിരുവനന്തപുരം: പെരിങ്ങമല പുല്ലാമുക്കിൽ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമടക്കം നാലുപേർ വിഷം കഴിച്ചു, രണ്ടുപേർ മരിച്ചു. പുല്ലാമുക്ക് സ്വദേശി ശിവരാജൻ(56), മകൾ അഭിരാമി(22) എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യ ശാന്തിയും മകൻ അർജുനും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കടബാധ്യത മൂലമാണ് ആത്മഹത്യാശ്രമമെന്നാണ് സൂചന. വിഴിഞ്ഞം പുളിങ്കുടി ജംഗ്ഷനിൽ ജ്വല്ലറി നടത്തിവരികയായിരുന്നു ശിവരാജൻ.
Two people died after consuming poison in Peringamala Pullamuk, Thiruvananthapuram.