Kerala
Kerala
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് രണ്ടു പേർ ചാടിപ്പോയി
|14 Feb 2022 6:19 AM GMT
ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം
കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി.ഉമ്മുകുൽസു, ഷംസുദീൻ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്.മെഡിക്കൽ കോളേജ് പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. 469 അന്തേവാസികളുള്ള കുതിവരട്ടത്ത് നാല് സുരക്ഷാജീവനക്കാർ മാത്രമാണുള്ളത്.
സുരക്ഷാ ജീവനക്കാരുടെ അഭാവം തന്നെയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. ഇതിന് മുമ്പും സുരക്ഷാവീഴ്ച സംഭവിച്ച് സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമൊന്നും ഇല്ലെന്നാണ് പ്രാഥമിക നിഗമനം.