Kerala

Kerala
കോഴിക്കോട് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി

22 May 2023 1:25 PM GMT
പുഴയുടെ നടുക്ക് പാറക്കെട്ടുകൾ നിറഞ്ഞയിടത്താണ് യുവാക്കൾ കുടുങ്ങിയത്.
കോഴിക്കോട്: പതങ്കയത്ത് മലവെള്ളപ്പാച്ചിലിനിടെ പുഴയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. താനൂർ സ്വദേശികളായ യുവാക്കളാണ് രക്ഷപ്പെടുത്തിയത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം.
ഇരവഴിഞ്ഞിപ്പുഴയുടെ മുകൾഭാഗമായ ഇവിടെ താനൂരിൽ നിന്ന് സംഘമായി വിനോദസഞ്ചാരത്തിന് എത്തിയവരായിരുന്നു ഇവർ. സംഘത്തിലെ രണ്ടു പേരാണ് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഴയുടെ നടുക്ക് പാറക്കെട്ടുകൾ നിറഞ്ഞയിടത്ത് കുടുങ്ങിയത്.
തുടർന്ന് നാട്ടുകാർ വടം കെട്ടി ഇട്ടുകൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. ഉച്ച മുതൽ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ വൻ മഴയും കാറ്റും തുടരുകയാണ്.