Kerala
Kerala
ചാലക്കുടിയില്‍ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു
|25 Sep 2024 12:31 PM GMT
മാലിന്യ തടസ്സം നീക്കാനിറങ്ങിയതായിരുന്നു ഇരുവരും
തൃശൂർ: ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ രണ്ടുപേർ ശ്വാസംമുട്ടി മരിച്ചു. ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്. മാലിന്യ തടസ്സം നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിൽ ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം.