Kerala
കാസർകോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
Kerala

കാസർകോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

Web Desk
|
18 May 2022 3:52 PM GMT

ചെർക്കപ്പാറ സർക്കാർ സ്‌കൂളിനു സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്

പെരിയ: കാസർകോട് പാക്കം ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെർക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകൻ ദിൽജിത്ത്, രവീന്ദ്രന്റെ മകൻ നന്ദഗോപാൽ എന്നിവരാണ് മരിച്ചത്. ഇരുവർക്കും 14 വയസ്സാണ്.

ഇന്നു വൈകീട്ട് അഞ്ചിനാണ് സംഭവം. ചെർക്കപ്പാറ സർക്കാർ സ്‌കൂളിനു സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. ഇതിനിടെ രണ്ടുപേരും ചെളിയിൽ അകപ്പെടുകയായിരുന്നു.

കുട്ടികൾ മുങ്ങിയതറിഞ്ഞെത്തിയ നാട്ടുകാരാണ് തിരച്ചിൽ ആരംഭിച്ചത്. പിന്നീട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കുളത്തിൽ മുങ്ങി 20 മിനിറ്റിനുശേഷമാണ് രണ്ടുപേരെയും പുറത്തെടുക്കാനായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Summary: Two students drown to death in Kasaragod

Similar Posts