Kerala
ലഹരി ഉപയോഗം: മേപ്പാടി പോളിടെക്‌നിക്കിലെ രണ്ട് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Kerala

ലഹരി ഉപയോഗം: മേപ്പാടി പോളിടെക്‌നിക്കിലെ രണ്ട് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Web Desk
|
9 Dec 2022 1:46 AM GMT

മൂന്നാം വർഷ വിദ്യാർഥികളായ വിഷ്ണു, അഭിനവ് എന്നിവർക്കെതിരെയാണ് നടപടി

വയനാട്:മേപ്പാടി പോളിടെക്നിക്കിലെ രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മൂന്നാം വർഷ വിദ്യാർത്ഥികളായ വിഷ്ണു, അഭിനവ് എന്നിവർക്കെതിരെയാണ് നടപടി . കോളജിലെ ലഹരിമരുന്നു ഉപയോഗവും സംഘർഷവും അന്വേഷിക്കാൻ പ്രിൻസിപ്പൽ നിയോഗിച്ച അന്വേഷണ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണ കമ്മിറ്റി വ്യാഴാഴ്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നാം വർഷ വിദ്യാർഥികളായ വിഷ്ണു, അഭിനവ് എന്നിവർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നത് കോളജിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കി എന്നാണ് റിപ്പോർട്ടിലെ പരാമർശം.

ലഹരി ഉപയോഗത്തിൽ കർശന നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ വിദ്യാർഥികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടും എന്ന ആശങ്കയും നടപടിക്ക് കാരണമായി. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.

വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജിൽ സമാധാനന്തരീക്ഷം പുനസ്ഥാപിക്കാനും തിങ്കളാഴ്ച മുതൽ കോളേജ് തുറന്ന് പ്രവർത്തിപ്പിക്കാനും ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ധാരണയായിരുന്നു.

Similar Posts