Kerala
അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 46 വർഷം കഠിനതടവും പിഴയും
Kerala

അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 46 വർഷം കഠിനതടവും പിഴയും

Web Desk
|
20 July 2022 9:41 AM GMT

പിഴതുക കുട്ടിക്ക് നൽകണമെന്നും അല്ലെങ്കിൽ രണ്ടര വർഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി

പാലക്കാട്: പട്ടാമ്പിയിൽ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിനതടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബിനാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗിക അതിക്രമം കാണിച്ചു എന്നാണ് കേസ്.

പിഴ തുക കുട്ടിക്ക് നൽകണമെന്നും അല്ലെങ്കിൽ രണ്ടര വർഷം അധികമായി ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.

Similar Posts