ഹോസ്റ്റല്‍ പ്രവേശന സമയം; യുസി കോളജിലെ വിദ്യാർഥിനികളുടെ പ്രതിഷേധം അവസാനിപ്പിച്ചു
|ജനുവരി മൂന്നിനകം കോളേജ് ഗവേണിങ് കൗൺസിൽ ചേർന്ന് തീരുമാനമെടുക്കാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്ന് വിദ്യാർഥിനികൾ പ്രതിഷേധം അവസാനിപ്പിച്ചു
ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം രാത്രി 9.30 ആക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ആലുവ യുസി കോളജിലെ വിദ്യാർഥിനികളുടെ പ്രതിഷേധം . ജനുവരി മൂന്നിനകം കോളേജ് ഗവേണിങ് കൗൺസിൽ ചേർന്ന് തീരുമാനമെടുക്കാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്ന് വിദ്യാർഥിനികൾ പ്രതിഷേധം അവസാനിപ്പിച്ചു .
വൈകിട്ട് ഹോസ്റ്റലിൽ പ്രവേശിക്കാനുള്ള സമയം ആറര മണിയിൽ നിന്ന് 9.30 ആക്കണമെന്നതായിരുന്നു ആവശ്യം . നാലു ഹോസ്റ്റലുകളിലായി മുന്നൂറോളം വിദ്യാര്‍ഥിനികളാണുള്ളത് . വൈകിട്ട് 5.30 ഓടെ കോളേജ് കവാടത്തിൽ വിദ്യാർഥിനികൾ പ്രതിഷേധം തീർക്കുകയായിരുന്നു. പ്രതിഷേധത്തിന് വിവിധ വിദ്യാർഥി സംഘടനകളും പിന്തുണ നൽകി . തുടർന്ന് 8.30 യോടേ വിദ്യാര്‍ഥി പ്രതിനിധികൾ പ്രിൻസിപ്പലുമായി ചർച്ച നടത്തി . ആലുവ എം.എൽ.എ അൻവർ സാദത്തും വിദ്യാർഥികൾക്കൊപ്പം ചർച്ചയിൽ പങ്കെടുത്തു. ജനുവരി മൂന്നിനകം കോളജ് ഗവേണിംഗ് ബോഡി യോഗം ചേർന്നു തീരുമാനം കൈക്കൊള്ളാമെന്നു അറിയിച്ചതോടെയാണ് വിദ്യാർഥിനികൾ സമരം അവസാനിപ്പിച്ചത് .