Kerala
Failure in by-elections; Action in Thiruvananthapuram CPM
Kerala

ഏകസിവിൽകോഡ്: മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സിപിഎം പങ്കെടുക്കും

Web Desk
|
23 July 2023 2:22 PM GMT

ജനങ്ങളെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരായ പരിപാടികളിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി

കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്ന് സിപിഎം. ജനങ്ങളെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരായ പരിപാടികളിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം കോർഡിനേഷൻ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയർമാൻ.

നേരത്തെ ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോൺഗ്രസിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്.

Similar Posts