Kerala
കോൺഗ്രസിലെ കലഹത്തിൽ യുഡിഎഫിലും അതൃപ്തി:   പരസ്യവിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷമെന്ന് ലീഗ്
Kerala

കോൺഗ്രസിലെ കലഹത്തിൽ യുഡിഎഫിലും അതൃപ്തി: പരസ്യവിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷമെന്ന് ലീഗ്

Web Desk
|
31 Aug 2021 7:39 AM GMT

കോണ്‍ഗ്രസിലെ വിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മുസ് ലീം ലീഗ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാത്തതിലെ അതൃപ്തി ആര്‍എസ്പി ഇന്നും പരസ്യമാക്കി.

ഡി.സി.സി പ്രസിഡന്റുമാരെ തീരുമാനിച്ചതിന് ശേഷം കോണ്‍ഗ്രസിലുണ്ടായ കലഹത്തില്‍ യു.ഡി.എഫില്‍ അതൃപ്തി പുകയുന്നു. കോണ്‍ഗ്രസിലെ വിഴുപ്പലക്കല്‍ മുന്നണിക്ക് ദോഷം ചെയ്യുമെന്ന് മുസ് ലീം ലീഗ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാത്തതിലെ അതൃപ്തി ആര്‍എസ്പി ഇന്നും പരസ്യമാക്കി.

കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും കോണ്‍ഗ്രസ് നേതാക്കളുടെ കലഹം തുടരുന്നതില്‍ ഘടക കക്ഷികളെല്ലാം അതൃപ്തരാണ്. അഭിപ്രായ വിത്യാസങ്ങള്‍ സ്വാഭാവികമാണെങ്കിലും പരസ്യ പോര് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.

തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പരിഗണിക്കാന്‍ വൈകിയതില്‍ ആര്‍.എസ്.പിക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി നേതൃയോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഭീഷണ മുഴക്കിയ ശേഷമാണ് ആര്‍.എസ്.പിയെ കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് വിളിച്ചത്.

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള കെ.പി.സി.സി അന്വേഷണ സമിതി റിപോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ പേരില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അതൃപ്തരാണ്. നിലവിലെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യമാണെങ്കിലും അത് മുന്നണിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് ഘടകക്ഷികളുടെ വിലയിരുത്തല്‍.

Similar Posts