Kerala
കാഫിർ വിവാദത്തില്‍ സിപിഎമ്മിനെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്
Kerala

കാഫിർ വിവാദത്തില്‍ സിപിഎമ്മിനെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്

Web Desk
|
19 Aug 2024 7:33 PM GMT

മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തെറ്റായ പ്രചരണങ്ങൾ ആസുത്രണം ചെയ്തതെന്ന് ആർ.എം.പി

​കോഴിക്കോട്: കാഫിർ വിവാദത്തില്‍ സിപിഎമ്മിനെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്. യുഡിഎഫും ആർഎംപിയും സംയുക്തമായി വടകര എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി. മോദി-പിണറായി അന്തർധാരയുടെ ഫലമാണ് കാഫിർ മാതൃകയിലുള്ള പ്രചാരണമെന്ന് കെ മുരളീധരൻ ആരോപിച്ചു.

കാഫിർ സ്ക്രീന്‍ ഷോട്ട് ഷെയർ ചെയ്ത ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ റിബേഷ് അടക്കുള്ളവരെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടിക്കെതിരെയായിരുന്നു യുഡിഎഫ്- ആർഎംപി പ്രവർത്തകരുടെ പ്രതിഷേധം. കുറ്റക്കാരായ സി പി എം നേതാക്കൾക്കെതിരെ കേസെടുക്കാത്തതെന്തെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത കെ.മുരളിധരൻ എം. പി ചോദിച്ചു.

മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തെറ്റായ പ്രചരണങ്ങൾ ആസുത്രണം ചെയ്തതെന്ന് ആർ.എം.പി നേതാവ് കെ വേണു ആരോപിച്ചു.

Related Tags :
Similar Posts