Kerala
Kerala
സര്‍ക്കാരിന്റെ നവകേരള സദസിനെതിരെ യു.ഡി.എഫിന്റെ കുറ്റവിചാരണ സദസ്; ഡിസംബര്‍ ആദ്യവാരം തുടക്കം
|3 Nov 2023 2:01 AM GMT
140 മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയില്‍ സംസ്ഥാന നേതാക്കൾ നേരിട്ടെത്തും
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നവകേരള സദസിന് ബദലായി യു.ഡി.എഫ് നടത്തുന്ന കുറ്റവിചാരണ സദസിന് ഡിസംബർ ആദ്യവാരം തുടക്കമാകും. യു.ഡി.എഫ് കക്ഷി നേതാക്കളുടെയും ജില്ലാ കൺവീനർമാരുടേയും യോഗത്തിൽ ഇതിനായി എല്ലാ മണ്ഡലങ്ങളിലും സ്വാഗതസംഘം രൂപീകരിക്കാൻ തീരുമാനിച്ചു.
യു.ഡി.എഫ് ജില്ലാ നേത്യത്വത്തോട് കൂടി ആലോചിച്ച് വേണം സ്വാഗതസംഘങ്ങൾ രൂപീകരിക്കാനെന്നാണ് നേതൃത്വം നൽകിയ നിർദേശം. 20 ദിവസം കൊണ്ട് 140 മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ് പൂർത്തിയാക്കും. പരമാവധി സ്ഥലങ്ങളിൽ സംസ്ഥാന നേതാക്കൾ നേരിട്ടെത്തും.
Summary: UDF Kuttavicharana Sadass against the state government's Nava Kerala Sadass will be held from early December.