എന്നത്തെയും പോലെ എന്‍റെ പി.ടിയുടെ അടുത്തുപോയാണ് ആദ്യം പ്രാര്‍ഥിച്ചത്: ഉമ തോമസ്
|ജനങ്ങളുടെ അംഗീകാരം ഉണ്ടാകണം. അപ്പയ്ക്കു വേണ്ടിയാണ് ഞാന്‍ നില്‍ക്കുന്നത്
കൊച്ചി: എന്നത്തെയും പോലെ പി.ടിയുടെ അടുത്തുപോയാണ് ആദ്യം പ്രാര്‍ഥിച്ചതെന്നും നല്ലതുവരട്ടെയെന്നുമാണ് പ്രാര്‍ഥിച്ചതെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. ജനങ്ങളുടെ അംഗീകാരം ഉണ്ടാകണം. അപ്പയ്ക്കു വേണ്ടിയാണ് ഞാന്‍ നില്‍ക്കുന്നത്. അതിന്‍റെ പൂര്‍ത്തീകരണത്തിനായി അപ്പയുടെ എല്ലാം സഹായവും വേണമെന്നും പ്രാര്‍ഥിച്ചതായി ഉമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തീര്‍ച്ചയായിട്ടും എല്ലാവരുടെയും മനസിലും പി.ടിയുടെ ഒരു അംഗീകാരം ഉണ്ടാകും. പ്രാര്‍ഥനയില്‍ വളരെയധികം വിശ്വസിക്കുന്നയാളാണ് ഞാന്‍. പ്രകൃതി പോലും ഇന്ന് നമുക്ക് അനുകൂലമായിട്ടാണ് നില്‍ക്കുന്നത്. മഴയുണ്ടാവരുതേ എന്ന് പ്രാര്‍ഥിച്ചിരുന്നു. ചെറിയ ചാറ്റല്‍മഴയുണ്ടെങ്കിലും അതു പ്രശ്നമാകില്ല. ജനങ്ങളാണ് എന്‍റെ ശക്തി. തൃക്കാക്കര ജനത എന്നെ അംഗീകരിക്കും. എന്‍റെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഊര്‍ജം ആവാഹിച്ചുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇനി കലൂര്‍ പള്ളിയിലും പാലാരിവട്ടം അമ്പലത്തിലും ഒന്നു പോകണമെന്നും ഉമ പറഞ്ഞു.