Kerala
umer faisy mukkom
Kerala

‘ഞാൻ മുസ്‍ലിം ലീഗുകാരൻ’; പ്രസംഗം വളച്ചൊടിച്ചെന്ന് ഉമർ ഫൈസി മുക്കം

Web Desk
|
3 Nov 2024 8:00 AM GMT

‘ജമാഅത്തെ ഇസ്‍ലാമിയടക്കം പലരും മുസ്‍ലിം ലീഗിൽ കയറിക്കൂടാൻ ശ്രമിക്കുന്നുണ്ട്’

കോഴിക്കോട്: എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഇസ്‌ലാമിക നിയമമാണ് പറഞ്ഞത്. അത് പാണക്കാട് തങ്ങൾക്കെതിരാണെന്ന രീതിയിൽ വരുത്തിതീർത്തു.

മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സമസ്തയെ ചോദ്യം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ സമസ്ത നടപടി ആവശ്യപ്പെട്ടിട്ടും മുസ്‍ലിം ലീഗ് എടുത്തില്ല.

നേരത്തെ തങ്ങൻമാരെ അധിക്ഷേപിച്ചയാളാണ് പിഎംഎ സലാം. മുസ്‍ലിം ലീഗാണ് ഇതിൽ നടപടിയെടുക്കേണ്ടത്. എന്നിട്ട് ഉമർ ഫൈസിക്ക് മേൽ കുതിര കയറിയാൽ മതി.

മുസ്‍ലിം ലീഗും സമസ്തയും എന്നും ഒന്നാണ്. താൻ ഇപ്പോഴും മുസ്‍ലിം ലീഗുകാരനാണ്. ഇന്നും മുസ്‍ലിം ലീഗിന് വേണ്ടി പണിയെടുക്കുന്നയാളാണ്. ചില പ്രശ്നങ്ങൾ കാണുമ്പോൾ അതിനെ എതിർക്കും. ജമാഅത്തെ ഇസ്‍ലാമിയടക്കം മുസ്‍ലിം ലീഗിൽ കയറിക്കൂടാൻ പലരും ശ്രമിക്കുന്നുണ്ട്.

സമസ്തക്ക് അകത്ത് പ്രശ്നങ്ങളില്ല. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. സമസ്തക്ക് അകത്തുള്ളവർ വിഭാഗീയ പ്രവർത്തനം നടത്താൻ പാടില്ല. സമസ്ത ഒറ്റക്കെ​​ട്ടാണെന്നും മുക്കം ഉമർ ഫൈസി കൂട്ടിച്ചേർത്തു.

Similar Posts