Kerala
CPIM Seminar- Umar Faizy Mukkam

ഉമർ ഫൈസി മുക്കം

Kerala

ഏകസിവിൽ കോഡിനെതിരെ ആര് രംഗത്ത് വന്നാലും കൂടെയുണ്ടാവുമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം

Web Desk
|
15 July 2023 1:04 PM GMT

ഏകസിവിൽകോഡ് ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്തതാണെന്നും ഉമർ ഫൈസി മുക്കം

കോഴിക്കോട്: ഏകസിവിൽ കോഡിനെതിരെ ആര് രംഗത്ത് വന്നാലും കൂടെയുണ്ടാവുമെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. അതാണ് സംഘടനയുടെ നിലപാട്. ബാക്കിയുള്ളതെല്ലാം അപശബ്ദങ്ങളാണ്. ഏകസിവിൽകോഡ് ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്തതാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ഏകസിവില്‍കോഡിനെതിരെ സി.പി.എം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''പ്രധാനമന്ത്രി ഇവിടെ ഏകസിവിൽ കോഡ് കൊണ്ടുവരാൻ പോകുന്ന എന്ന് പ്രഖ്യാപിച്ചത് മുതൽ എല്ലാവരും ഇതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. എന്താണെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. വെളിപ്പെടുത്താൻ കഴിയാത്ത കാര്യമാണത്. കുട്ടികൾ കരഞ്ഞാൽ 'പോത്തായി വരും' എന്ന് പറയും പോലയുള്ള സാധനമാണിത്. ഈ രൂപത്തിൽ ജനങ്ങളെ ഭീതിപ്പെടുത്തി മറ്റൊരു ലക്ഷ്യമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്- ഉമർഫൈസി പറഞ്ഞു.

''എന്തെല്ലാം ആണ് ഇവിടെ നടക്കുന്നത്. ആളുകളെ റോഡിലിട്ട് കൊല്ലുന്നു, ഭക്ഷിക്കുന്ന സാധനത്തിൽ നിയന്ത്രണം കൊണ്ടുവരുന്നു. ഹിന്ദുവൽക്കരണമാണ് അജണ്ട. സാധാരണ ഹിന്ദുക്കളെപ്പറ്റിയല്ല പറയുന്നത്. ഹിന്ദുമതവും അതിന്റെ സംഗതികളൊക്കെത്തന്നെയും വളരെ പരിശുദ്ധമാണ്. ഹിന്ദുക്കളിൽ അങ്ങനെയൊരു അജണ്ടയുമില്ല. നിർമിച്ചുണ്ടാക്കിയ അജണ്ടയിൽ വിദ്വേഷം പരത്താനും ഇവിടെ നിലനിൽക്കുന്ന വൈവിധ്യമെന്ന സൗന്ദര്യം തകർക്കാനുമാണിത്. ഈ വൈവിധ്യങ്ങൾ ഇവിടെ നിലനിൽക്കണം. രാജ്യത്തിന്റെ സ്വഭാവം അറിയുന്ന മഹാന്മാരാണ് ഇവിടെ ഭരണഘടനയുണ്ടാക്കിയിരിക്കുന്നത്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Watch Video Report


Similar Posts