Kerala
കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പരമ്പരാഗത ഓട്ടോറിക്ഷ തൊഴിലാളികളുടെ അപ്രഖ്യാപിത വിലക്ക്
Kerala

കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പരമ്പരാഗത ഓട്ടോറിക്ഷ തൊഴിലാളികളുടെ അപ്രഖ്യാപിത വിലക്ക്

Web Desk
|
24 Dec 2021 1:36 AM GMT

പെര്‍മിറ്റ് ഇല്ലാതെ ഓടാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടായിട്ടും പെര്‍മിറ്റില്ലെന്ന് ചൂണ്ടിക്കാട്ടി തടയുകയാണ് പരമ്പരാഗത തൊഴിലാളികള്

കോഴിക്കോട് നഗരത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പരമ്പരാഗത ഓട്ടോറിക്ഷ തൊഴിലാളികളുടെ അപ്രഖ്യാപിത വിലക്ക്. പെര്‍മിറ്റ് ഇല്ലാതെ ഓടാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടായിട്ടും പെര്‍മിറ്റില്ലെന്ന് ചൂണ്ടിക്കാട്ടി തടയുകയാണ് പരമ്പരാഗത തൊഴിലാളികള്‍. വാഹനം തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് നടക്കാവ് പൊലീസ് കേസുകള്‍ എടുത്തിട്ടുണ്ട്.

കേന്ദ്ര സംസ്ഥാന ഗതാഗത വകുപ്പുകളുടെ വിവിധ ഉത്തരവുകള്‍ അനുസരിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടിക്കുന്നതിന് പെര്‍മിറ്റ് എടുക്കേണ്ട കാര്യമില്ല. പെര്‍മിറ്റ് എടുത്താല്‍ മാത്രമേ ഓടാന്‍ കഴിയുവെന്ന് ആര്‍.ടി.ഒ ബോര്‍ഡിന്‍റെ നിര്‍ദേശമുണ്ടന്നാണ് പരമ്പരാഗത ഓട്ടോറിക്ഷ തൊഴിലാളികളുടെ നിലപാട്. അതുപറഞ്ഞ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കോഴിക്കോട് നഗരത്തില്‍ ഇവര്‍ തടയുന്നുമുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച ഓട്ടോറിക്ഷക്കാരെന്ന് പൊതുവേ പറയപ്പെടുന്ന കോഴിക്കോട്ടെ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക് കടന്നിട്ടും അധികൃതര്‍ ഇടപെട്ടിട്ടില്ല.



Similar Posts