Kerala
PK Sasi expelled from CPM after financial and appointment irregularities allegations
Kerala

അനധികൃത നിയമനം; സിപിഎം നേതാവ് പികെ ശശിക്കെതിരെ വീണ്ടും പരാതി

Web Desk
|
27 Aug 2022 3:10 AM GMT

ശശിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളുടെ അടുത്ത ബന്ധുക്കൾക്ക് പാർട്ടി പോലും അറിയാതെ നിയമനങ്ങൾ നടത്തുന്നു എന്ന് പരാതിയിൽ പറയുന്നു

പാലക്കാട്: KTDC ചെയർമാനും ,സിപിഎം നേതാവുമായ പി.കെ.ശശിക്കെതിരെ വീണ്ടും പരാതി. മണ്ണാർക്കാട്ടെ സഹകരണ സ്ഥാപനങ്ങളിൽ അനധികൃത നിയമനങ്ങൾ നടത്തുന്നുവെന്നാണ് പരാതി. മണ്ണാർക്കാട് നഗരസഭ അംഗവും ലോക്കല്‍ കമ്മറ്റി അംഗവുമായ മൻസൂറാണ് പരാതി നൽകിയത്.

മണ്ണാർക്കാട് നഗരത്തിലും പരിസര പ്രദേശത്തുമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ പികെ ശശിയുടെ നേതൃത്വത്തിൽ അനധികൃത നിയമനങ്ങൾ നടത്തുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിക്ക് മൻസൂർ നൽകിയിരിക്കുന്ന പരാതി. നേരത്തെ ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. തുടർന്നാണ് സംസ്ഥാന കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്.

പികെ ശശിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളുടെ മക്കൾ, മരുമക്കൾ ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കൾക്ക് പാർട്ടി പോലും അറിയാതെ നിയമനങ്ങൾ നടത്തുന്നു എന്ന് മൻസൂറിന്റെ പരാതിയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി പരാതി പരിശോധിച്ച് നടപടിയെടുക്കും.

Similar Posts