ശബരിമലയിലെ അനിയന്ത്രിത തിരക്ക്; അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി
|ദർശനസമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചു
പത്തനംതിട്ട: ശബരിമലയിലെ അനിയന്ത്രിത തിരക്കിൽ അടിയന്തര സിറ്റിങ് നടത്തി ഹൈക്കോടതി.ദർശന സമയം 17 മണിക്കൂറിൽ കൂടുതൽ നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചു. അതേസമയം തിരക്ക് നിയന്ത്രണവിധേയമെന്ന് പൊലീസ് പറഞ്ഞു. ഭക്തർക്ക് ദർശനത്തിന് തടസം ഉണ്ടാകില്ലെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ 80,000 മൂതൽ 90,000 വരെയാണ് ശബരിമലയിൽ ദിനംപ്രതിയെത്തുന്ന ദർശകരുടെ എണ്ണം.
ഇന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്. രാവിലെ ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ഈ കേസാണ് പരിഗണിച്ചത്. രാവിലെ തന്ത്രിയോട് കോടതി വിശദീകരണം തേടിയിരുന്നു. 17 മണിക്കൂറാണ് നിലവിൽ ശബരിമലയിലെ ദർശനസമയം.
അത് 17 മണിക്കൂറിൽ കൂടുതൽ കൂട്ടാൻ സാധിക്കുമേയെന്ന കാര്യത്തിൽ തന്ത്രിയാണ് തീരുമാനമറിയിക്കേണ്ടത്. അങ്ങനെ ഉച്ചക്കുശേഷം കേസ് വീണ്ടും പരിഗണിച്ച സമയത്താണ് സമയം നീട്ടാനാകില്ലെന്ന് തന്ത്രി കോടതിയെ അറിയിച്ചത്. ഭക്തരെ എത്രയുംവേഗം ദർശനം പൂർത്തിയാക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ 113 ആർ.എ.എഫ് ഉദ്യേഗസ്ഥരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും