Kerala
V Abdurahiman on CPM seminar
Kerala

ഏക സിവിൽകോഡ്; സിപിഎം സെമിനാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വി.അബ്ദുറഹിമാൻ

Web Desk
|
9 July 2023 2:08 PM GMT

സിവിൽകോഡിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മന്ത്രി

ഏക സിവിൽ കോഡിൽ സിപിഎം നടത്തുന്ന സെമിനാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയമായല്ലെന്നും സിവിൽകോഡിൽ കോൺഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മന്ത്രി പറഞ്ഞു.

"ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്നതാണ് ഏക സിവിൽ കോഡ്. അതിനെ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി കാണരുത്. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം. വിഷയത്തിൽ സിപിഎം നടത്തുന്ന സെമിനാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയമായി അല്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടക്കെതിരെയാണ് പോരാട്ടം. അതിൽ എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടത്. ഏക സിവിൽ കോഡിനെതിരായി കോൺഗ്രസിന് ഏതെങ്കിലും സംസ്ഥാനത്ത് നിലപാടെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഈ കാര്യത്തിൽ രണ്ട് നിലപാടാണ് കോൺഗ്രസ് പാർട്ടിക്ക്". അബ്ദുറഹിമാൻ പറഞ്ഞു.

Similar Posts