Kerala
സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ  പരീക്ഷകൾക്ക് ഇന്ന് തുടക്കം; സർവകലാശാല പരീക്ഷകളും ഇന്ന് മുതൽ
Kerala

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; സർവകലാശാല പരീക്ഷകളും ഇന്ന് മുതൽ

Web Desk
|
28 Jun 2021 1:25 AM GMT

ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക

സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും സർവകലാശാല പരീക്ഷകളും ഇന്ന് ആരംഭിക്കും. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക. ഹാൾ ടിക്കറ്റ് കാണിക്കുന്ന വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികളും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നെങ്കിലും ആശങ്കവേണ്ടെന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾക്ക് വിദ്യാർത്ഥികൾ ഇരട്ട മാസ്‌ക്ക്, ഗ്ലൗസ് എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. ലാബുകളിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങൾ മറ്റു കുട്ടികൾ കൈമാറി ഉപയോഗിക്കാൻ നൽകില്ല. പരീക്ഷാ സമയവും പ്രാക്ടിക്കൽ വിഷയങ്ങളും വെട്ടിക്കുറച്ചാണ് പരീക്ഷ നടത്തുന്നത്. വിവിധ കോണുകളിൽ നിന്നുയർന്ന പ്രതിഷേധങ്ങൾക്കിടെയാണ് സർവകലാശാല പരീക്ഷകളും നടക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കൂടുതൽ ക്രമീകരണം ഏർപ്പെടുത്തിയാണ് സർവകലാശാലകൾ പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികൾക്ക് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.

രോഗബാധിതരായവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്താനാണ് തീരുമാനം. പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികളെ തടയില്ലെന്ന് ഡി.ജി.പി അറിയിച്ചു. ഹാൾ ടിക്കറ്റ് കാണിച്ചാൽ മതിയെന്നും വിദ്യാർത്ഥികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.

Similar Posts