Kerala
സ്റ്റാർട്ടപ്പ് പദ്ധതികളുമായി കേരള സർവകലാശാല
Kerala

സ്റ്റാർട്ടപ്പ് പദ്ധതികളുമായി കേരള സർവകലാശാല

Web Desk
|
27 Nov 2021 1:32 AM GMT

ഭാഷയും ശാസ്ത്രവും കൂട്ടിയോജിപ്പിച്ച് കലാ സാംസ്‌കാരിക രംഗത്തും സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയെന്നതാണ് പ്രത്യേകത

വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പ് പദ്ധതികളുമായി കേരള സർവകലാശാല വിദ്യാർഥികളും അധ്യാപകരും. വ്യാവസായിക മേഖലയിൽ കൂടാതെ കലാ സാംസ്‌കാരിക മേഖലയിലും സ്റ്റാർട്ട്അപ്പുകൾ തുടങ്ങിയെന്നതാണ് പ്രത്യേകത. വിദ്യാഭ്യാസത്തിനൊപ്പം ഗവേഷണത്തിന്റെയും രൂപം മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭകത്വത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങളാണ് സർവകലാശാല വരുത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ 78 സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയിട്ടുണ്ട്. സർവകലാശാലയുടെ നേതൃത്വത്തിലുള്ള ക്യുബിക് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി. ഭാഷയും ശാസ്ത്രവും കൂട്ടിയോജിപ്പിച്ച് കലാ സാംസ്‌കാരിക രംഗത്തും സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയെന്നതാണ് പ്രത്യേകത. വിവിധ സ്ഥലങ്ങളിലുള്ള കലാകാരന്മാരെ ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്ന യുക്തയെന്ന സ്റ്റാർട്ട് അപ്പാണ് ഇതിൽ പ്രധാനം.

മാലിന്യ നിർമാർജ്ജനത്തിലൂടെ പുതിയ ഉൽപ്പന്നങ്ങൾ, ആരോഗ്യ രംഗത്ത് ശസ്ത്രക്രിയയ്ക്ക് ശേഷം ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവയ്ക്കുള്ള സ്റ്റാർട്ടപ്പ് അപ്പുകളും കൂട്ടത്തിലുണ്ട്. സമൂഹത്തിന് പ്രയോജനപ്പെടുന്ന മേഖലകളിലേക്ക് ഗവേഷണത്തെ വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

Similar Posts