Kerala
40-year-old man arrested for marrying 11-year-old girl
Kerala

പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 12 വർഷം കഠിനതടവ്

Web Desk
|
30 Dec 2021 2:24 PM GMT

പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും പ്രകൃതിവിരുദ്ധ പീഡനത്തിന് അഞ്ചുവർഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

13 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയയാൾക്ക് 12 വർഷം കഠിനതടവും 55,000 രൂപ പിഴയും. കൊന്നത്തടി സ്വദേശി സോമനെയാണ് (65) ഇടുക്കി ഫാസ്റ്റ്ട്രാക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്.

പോക്സോ നിയമപ്രകാരം ഏഴുവർഷം കഠിനതടവും അരലക്ഷം രൂപ പിഴയും പ്രകൃതിവിരുദ്ധ പീഡനത്തിന് അഞ്ചുവർഷം കഠിനതടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് ഏഴുവർഷമായി ചുരുങ്ങും. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം കൂടി തടവ് അനുഭവിക്കണം. ഇതിനു പുറമെ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയോട് അരലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.

2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് സ്ഥാപിച്ച താൽക്കാലിക കടയിൽ സാധനം വാങ്ങാനെത്തിയ ബാലനെയാണ് പീഡിപ്പിച്ചത്. വെള്ളത്തൂവൽ പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.


Similar Posts