ടി.പി.ആർ കൂടിയ ആറ് ജില്ലകളിൽ അടിയന്തര നടപടി; രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന കൂട്ടും
|ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളിലെ കലക്ടർമാരുടെയും, ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം ചേര്‍ന്നു.
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ അടിയന്തര ഇടപെടല്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ടി.പി.ആര്‍ കൂടിയ ആറു ജില്ലകളിലെ കലക്ടർമാരുടെയും, ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും യോഗം ചേര്‍ന്നു. ടി.പി.ആർ കൂടിയ ആറ് ജില്ലകളിൽ അടിയന്തര നടപടി സ്വീകരിക്കാനാണ് തീരുമാനം.
തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കായാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു യോഗം. രോഗ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന കൂട്ടാനാണ് തീരുമാനം.
വീട്ടിൽ സൗകര്യമില്ലാത്തവരെ ക്വാറന്‍റൈനായി ഡി.സി.സി കളിലേക്ക് മാറ്റാനും തീരുമാനമായി. ക്വാറന്‍റൈന്‍ നടപടികളും കോണ്‍ടാക്ട് ട്രെയിസിങ്ങും ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. അനുബന്ധ രോഗമുള്ളവരെ കോവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശമുണ്ട്. വാക്സിനേഷന്‍ പ്രക്രിയ പരമാവധി വേഗത്തിലാക്കാനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയായി.