സി.കെ പത്മനാഭന്റെ 'അധികാര രാഷ്ട്രീയ' പരാമർശം; നല്ല അർഥത്തിൽ പറഞ്ഞതാകുമെന്ന് വി.മുരളീധരൻ
|'ബി.ജെ.പിയും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു എന്നതാവും സി.കെ പത്മനാഭൻ ഉദ്ദേശിച്ചത്'
തിരുവനന്തപുരം: ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റെ 'അധികാര രാഷ്ട്രീയ' പരാമർശം നല്ല അർഥത്തിലാകുമെന്ന് കേന്ദ്രമന്ത്രി വി .മുരളീധരൻ. അധികാരം നേടിക്കൊണ്ട് ജനങ്ങൾക്ക് നന്മ ചെയ്യുകയെന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. ബി.ജെ.പിയും അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു എന്നതാവും അദ്ദേഹം ഉദ്ദേശിച്ചത്. ബി.ജെ.പിക്കെതിരായി അദ്ദേഹം ഒന്നും പറയില്ലെന്നും ആറ്റിങ്ങലിൽ എൻ.ഡി.എ സ്ഥാനാർഥി കൂടിയായ വി.മുരളീധരൻ മീഡിയവണിനോട് പറഞ്ഞു.
മീഡിയവൺ ദേശീയപാതയിലാണ് സി.കെ പത്മനാഭൻ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നതിൽനിന്ന് അധികാരാധിഷ്ഠിത രാഷ്ട്രീയം എന്നതിലേക്ക് മാറി. വീണ്ടും ഭരണം കിട്ടുമെന്നതുകൊണ്ടാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. നേരത്തെ 'കോൺഗ്രസ് മുക്ത ഭാരതം' എന്നത് മാറ്റി 'കോൺഗ്രസ് മുക്ത ബി.ജെ.പി' എന്നതിന് വേണ്ടി പോരാടേണ്ടിവരുമോ എന്ന സംശയമാണ് ഇപ്പോഴുള്ളതെന്നുമാണ് സി.കെ പത്മനാഭൻ പറഞ്ഞത്.
ൊ