Kerala
പപ്പടമില്ലാതെ എന്ത് സദ്യയെന്ന് മന്ത്രി ശിവന്‍കുട്ടി; ട്രോളിയതാണോയെന്ന് സോഷ്യല്‍മീഡിയ
Kerala

പപ്പടമില്ലാതെ എന്ത് സദ്യയെന്ന് മന്ത്രി ശിവന്‍കുട്ടി; ട്രോളിയതാണോയെന്ന് സോഷ്യല്‍മീഡിയ

Web Desk
|
31 Aug 2022 12:28 PM GMT

'ആരാധകരേ ശാന്തരാകുവിന്‍' എന്ന തലവാചകത്തോടെയായിരുന്നു മന്ത്രിയുടെ മുഖപുസ്തകത്തിലെ കുറിപ്പ്.

പപ്പടമില്ലാതെ എന്ത് സദ്യയെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. 'ആരാധകരേ ശാന്തരാകുവിന്‍' എന്ന തലവാചകത്തോടെയായിരുന്നു മന്ത്രിയുടെ മുഖപുസ്തകത്തിലെ കുറിപ്പ്. സംഭവം വൈറലായതോടെ മന്ത്രിയുടെ പോസ്റ്റിന് താഴെ നിര്‍ത്താതെ കമന്‍റുകളായിരുന്നു. തൂശനിലയിലെ ഓണസദ്യയുടെ കൂടെ രണ്ട് പപ്പടവും വെച്ചുള്ള ചിത്രമാണ് മന്ത്രി പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ഒരു കല്യാണസദ്യക്കിടെ പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ല് നടന്നിരുന്നു. ആലപ്പുഴയിലെ മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇത് വലിയ വാര്‍ത്തയാകുകയും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പോസ്റ്റെന്നാണ് കമന്‍റ് ബോക്സിലൂടെ ഒരു വിഭാഗം വാദിക്കുന്നത്. അതേസമയം ഓണക്കിറ്റിലെ പപ്പടത്തേക്കുറിച്ചാണ് മന്ത്രിയുടെ പോസ്റ്റെന്ന് പറയുന്നവരും ഉണ്ട്. സംഭവം മന്ത്രി ശിവന്‍കുട്ടി എന്താണുദ്ദേശിച്ചതെന്ന കൃത്യമായ ധാരണ ആര്‍ക്കും ലഭിച്ചില്ലെങ്കിലും പോസ്റ്റ് വളരെ വേഗം വൈറലായിക്കഴിഞ്ഞു.

Similar Posts