Kerala
Kerala
അപകടത്തിൽ കലാശിച്ചത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗം; ബസ് നിവർത്തിയത് ക്രെയിൻ ഉപയോഗിച്ച്
|6 Oct 2022 1:42 AM GMT
ബസിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വടക്കഞ്ചേരി: പാലക്കാട്-തൃശൂർ ദേശീയപാതയിൽ വൻ അപകടത്തിന് കാരണമായത് ടൂറിസ്റ്റ് ബസിന്റെ അമിതവേഗമെന്ന് നാട്ടുകാർ. കെഎസ്ആർടിസി ബസിന്റെ വലതുഭാഗത്ത് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറുകയായിരുന്നു. ടൂറിസ്റ്റ് ബസ് സമീപത്തെ ചതുപ്പിലെക്ക് പൂർണമായും മറിഞ്ഞു. ക്രെയിൻ കൊണ്ടുവന്ന് ബസ് നിവർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്.
ബസിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെഎസ്ആർടിസി ബസിന്റെ വലതുഭാഗത്തെ സീറ്റുകളിലിരുന്ന ആളുകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് വിനോദയാത്രക്ക് പോകുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.