Kerala
വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ സനുമോഹന്‍ സഞ്ചരിച്ച നാള്‍വഴികള്‍
Kerala

വൈഗയുടെ ദുരൂഹ മരണത്തിന് പിന്നാലെ സനുമോഹന്‍ സഞ്ചരിച്ച നാള്‍വഴികള്‍

Web Desk
|
18 April 2021 11:04 AM GMT

സനുമോഹന്‍ കസ്റ്റഡിയിലായതോടെ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

മുട്ടാർ പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനുമോഹന്‍ പൊലീസ് പിടിയില്‍. മകളുടെ ദുരൂഹ മരണത്തിന് പിന്നാലെ അപ്രത്യക്ഷനായ സനുമോഹന്‍ കര്‍ണാടകയിലെ മൂകാംബികയിലുണ്ടെന്ന നിര്‍ണായക വിവരമാണ് കേസിന് വഴിത്തിരവുണ്ടാക്കിയത്. മൂകാംബികയിലെ ലോഡ്ജില്‍ ആറ് ദിവസം താമസിച്ച സനുമോഹന്‍ ബില്‍ തുക നല്‍കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കുകയും സിസിടിവി ദൃശ്യം പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് ഇത് സനുമോഹനാണെന്ന് വ്യക്തമായത്. പിന്നീട് സനുമോഹനെ വലയിലാക്കാന്‍ കര്‍ണാകട പൊലീസിന്റെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടന്നത്.

സനുമോഹന്‍ മൂകാംബികയില്‍ നിന്ന് ഉഡുപ്പിയിലേക്ക് നീങ്ങിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. അതിനിടെയാണ് ഇപ്പോള്‍ കര്‍ണാടക പൊലീസ് കാര്‍വാറില്‍ നിന്ന് സനുമോഹനെ പിടികൂടിയത്. കേരള പൊലീസിന് കൈമാറിയ സനുമോഹനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ഉടന്‍ കൊച്ചിയിലേക്ക് കൊണ്ടുവരും. അതേസമയം, സനുമോഹന്റെ കാര്‍ കോയന്പത്തൂരില്‍ നിന്ന് കണ്ടെടുത്തെന്ന് തമിഴ്നാട് പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കാര്‍ വിറ്റ പണം ഉപയോഗിച്ചാണ് സനുമോഹന്റെ ഒളിവുജീവിതം എന്നാണ് സൂചന.. ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭ്യമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്..കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. സനുമോഹന്‍ കസ്റ്റഡിയിലായതോടെ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.


മാര്‍ച്ച് 21

വൈകീട്ട് ഏഴ് മണിയോടെ മകള്‍ വൈഗയുമായി ആലപ്പുഴയിലെ ഭാര്യവീട്ടില്‍ നിന്നും സനുമോഹന്‍ കാറില്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തി

മാര്‍ച്ച് 22

കളമശേരി മുട്ടാര്‍ പുഴയില്‍ വൈഗയുടെ മൃതദേഹം കണ്ടെത്തി

മാര്‍ച്ച് 22, 23

സനുമോഹനായി മുട്ടാര്‍ പുഴയില്‍ തെരച്ചില്‍,,, വൈഗയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മാര്‍ച്ച് 24

സനുമോഹന്റെ കാര്‍ കാണാത്തതില്‍ ദുരൂഹത,, കാറില്‍ സനുമോഹന്‍ കടന്നുകളഞ്ഞതായി സംശയം ബലപ്പെട്ടു.

സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

മാര്‍ച്ച് 29

സനുമോഹന്റെ കാര്‍ വാളയാര്‍ ചെക് പോസ്റ്റ് കടന്നുപോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു.

മാര്‍‌ച്ച് 30

അന്വേഷണ സംഘം വിപുലീകരിച്ചു. ഇതരസംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നാല് ഭാഷകളില്‍ ലുക്ക് ഔട്ട് നോട്ടീസിറക്കി.

മാര്‍ച്ച് 31

ചെന്നൈ കേന്ദ്രീകരിച്ചുളള അന്വേഷണ സംഘം സനുവിന്റെ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു,,, സനുവിന് വന്‍ സാന്പത്തിക ബാധ്യതയുളളതായി കണ്ടെത്തല്‍

ഏപ്രില്‍ 1

സനുമോഹന്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ഏപ്രില്‍ 16

സനുമോഹന്‍ കര്‍ണാടകയിലെ മൂകാംബികയിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. അന്വേഷണ സംഘം മൂകാംബികയിലേക്ക്... സനുമോഹന്‍ താമസിച്ചിരുന്ന ലോഡിജിലെ സിസിടിവി ദൃശ്യം പുറത്തുവന്നു

ഏപ്രില്‍ 17

സനുമോഹന്റെ കൂടുതല്‍ സിസിടിവി ദൃശ്യം പുറത്തുവന്നു, കര്‍ണാടകയിലെ ആറിടങ്ങളില്‍ വ്യാപക തെരച്ചില്‍. വൈഗയുടെ ആന്തരികാവയവ പരിശോധനഫലത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തി

ഏപ്രില്‍ 18

സനുമോഹന്‍ കര്‍ണാടകയിലെ കാര്‍വാറില്‍ പിടിയില്‍, ഉടന്‍ കേരളത്തിലെത്തിക്കും

Similar Posts