വക്കം പുരുഷോത്തമൻ വളരെ പ്രഗൽഭനായ ഭരണാധികാരി: എം.എം ഹസൻ
|കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്ത അദ്ദേഹത്തിനെ കോൺഗ്രസിന് മറക്കാനാവില്ലെന്ന് എം.എം ഹസൻ പറഞ്ഞു
ന്യൂഡൽഹി: വക്കം പുരുഷത്തോമനെ പോലെ പ്രഗൽഭനായ ഭരണാധികാരി വളരെ അപുർവമായിട്ടെയുള്ളുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. വക്കം പുരുഷോത്തമനുമായി വളരെയധികം ആത്മ ബന്ധം പുലർത്തിയിരുന്നെന്നും അണ്ണാ അനിയാ എന്നാണ് പരസ്പരം അഭിസംബോധന ചെയ്യാറുള്ളതെന്നും ഹസൻ പറഞ്ഞു.
"ആറ്റിങ്ങലിലെ ഒരു ഉപ തെരഞ്ഞെടുപ്പിൽ വക്കം പുരുഷോത്തമൻ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടാണ് വക്കം പുരുഷോത്തമനെ പരിചയപ്പെടുന്നത്. സി.പി.എംന്റെ പ്രമുഖ നേതാവായ കാട്ടായി കോണം ശ്രീധറിനെതിരെ മത്സരിച്ച വക്കം പുരുഷോത്തമൻ അന്ന് പരാജയപ്പെട്ടു. പിന്നീട് തിരുവന്തപുരത്ത് യുത്ത് കോൺഗ്രസിന് ഒരു ഉപദേശക സംഘത്തിന്റെ ചെയർമാനായി.
ഭരണാധികാരി എന്ന നിലക്ക് അദ്ദേഹം നിരവധി നേട്ടങ്ങളുണ്ടാക്കി. അദ്ദേഹം ടൂറിസം മന്ത്രിയായിരിക്കുന്ന കാലത്താണ് കേരള ഹൗസ് നിർമ്മിച്ചത്. ഓണാഘോഷം കേരളത്തിന്റെ ടൂറിസത്തിന്റെ വാരാഘോഷമാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. മെഡിക്കൽ കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളെ റെഫറൽ ആശുപ്പത്രികളാക്കുകയും ചുമട്ടു തൊഴിലാളി നിയമം, കർഷക തൊഴിലാളി നിയമം ഉൾപ്പടെ നിരവധി തൊഴിൽ നിയമങ്ങൾ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിലില്ലാതിരുന്ന കാലത്ത് കോൺഗ്രസിലേക്ക് വന്ന അദ്ദേഹം കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്ത അദ്ദേഹത്തിനെ കോൺഗ്രസിന് മറക്കാനാവില്ലെന്ന്" അദ്ദേഹം കൂട്ടിചേർത്തു.