Kerala
![A bus carrying Sabarimala pilgrims met with an accident at Malappuram Valanchery Vattappara turn, Valanchery Vattappara Sabarimala pilgrims accident A bus carrying Sabarimala pilgrims met with an accident at Malappuram Valanchery Vattappara turn, Valanchery Vattappara Sabarimala pilgrims accident](https://www.mediaoneonline.com/h-upload/2024/01/16/1406600-vattapapra-sabarimala-pilgrims-accident.webp)
Kerala
വട്ടപ്പാറ വളവിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മരത്തില്‍ ഇടിച്ചു; 17 പേര്‍ക്ക് പരിക്ക്
![](/images/authorplaceholder.jpg?type=1&v=2)
16 Jan 2024 3:56 AM GMT
ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. ബസ് നിയന്ത്രണം വിട്ടു മരത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
ഇന്നു രാവിലെ 6.45ഓടെയാണ് അപകടം. കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണു നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു വിവരം.
പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Summary: A bus carrying Sabarimala pilgrims met with an accident at Malappuram Valanchery Vattappara turn