Kerala
vande bharat time schedule

വന്ദേഭാരത്

Kerala

വന്ദേഭാരത് സമയക്രമമായി: തിരുവനന്തപുരത്തു നിന്ന് കാസര്‍കോടെത്താന്‍ 8 മണിക്കൂര്‍ 5 മിനിട്ട്

Web Desk
|
22 April 2023 10:06 AM GMT

ചെങ്ങന്നൂരും തിരൂരും സ്‌റ്റോപ്പില്ല. വ്യാഴാഴ്ച സർവീസില്ല.

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്‍റെ സമയക്രമമായി. രാവിലെ 5.20ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി ഉച്ചക്ക് 1.25ന് കാസര്‍കോടെത്തും. 2 മിനിട്ട് മാത്രമാണ് ഒരു സ്റ്റേഷനില്‍ നിര്‍ത്തിയിടുക. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ 8 മണിക്കൂർ 5 മിനിട്ട് എടുക്കും. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ലഭിച്ചപ്പോള്‍ ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. വ്യാഴാഴ്ച സർവീസില്ല.

സമയക്രമം ഇങ്ങനെ

തിരുവനന്തപുരം- 5:20

കൊല്ലം- 6:07

കോട്ടയം- 7:25

എറണാകുളം- 8:17

തൃശൂർ- 9:22

ഷൊർണൂർ- 10:02

കോഴിക്കോട്- 11:03

കണ്ണൂർ-12:03

കാസർകോട്- 1:25

തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30ന് തിരുവനന്തപുരത്തെത്തും.

മടക്കയാത്ര സമയക്രമം

കാസർകോട് - 2.30

കണ്ണൂർ - 3.28

കോഴിക്കോട് - 4.28

ഷൊർണൂർ - 5.28

തൃശൂർ - 6.03

എറണാകുളം - 7.05

കോട്ടയം - 8

കൊല്ലം - 9.18

തിരുവനന്തപുരം - 10.35

ഏപ്രില്‍ 25ന് രാവിലെ പത്തരയ്ക്കാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുക. ഫ്ലാഗ് ഓഫ് ചെയ്ത ശേഷം 11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. റെയിൽവേയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം, ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം എന്നിവയും നിർവഹിക്കും. അതേസമയം വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റി.

ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തി. മലബാർ എക്സ്പ്രസ് ഏപ്രില്‍ 23നും 24നും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. ചെന്നെ മെയിലും ഏപ്രില്‍ 23നും 24നും കൊച്ചുവേളി വരെ മാത്രമാകും സർവീസ് നടത്തുക.




Related Tags :
Similar Posts