മുനമ്പം വിഷയം; ക്രിസ്ത്യൻ-മുസ്‍ലിം ഭിന്നിപ്പുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു, അതിനുള്ള സ്പെയ്സ് പിണറായി സർക്കാർ നൽകുന്നു- വി.ഡി സതീശൻ
|എവിടെയെല്ലാം ഭിന്നിപ്പുണ്ടാക്കാൻ പറ്റുമോ അവിടെയെല്ലാം ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി, വർഗീയതയാണ് അവരുടെ അജണ്ട
പാലക്കാട്: മുനമ്പം വിഷയത്തിൽ ക്രൈസ്തവ-മുസ്‍ലിം ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ വി.ഡി സതീശൻ. വഖഫ് ബില്ലിനെതിരെ മുഴുവൻ ക്രിസ്ത്യാനികളെയും അണിനിരത്തുകയാണ് അവർ ചെയ്യുന്നത്. ഭിന്നിപ്പുണ്ടാക്കുന്ന ബിജെപി അജണ്ടക്ക് സ്പെയ്സ് ഉണ്ടാക്കികൊടുക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നത്.
വഖഫ് ബോർഡ് ചെയർമാനെ വിളിച്ചുവരുത്തി സർക്കാർ നിലപാട് അറിയിക്കുകയും കോടതിപുറത്ത് സെറ്റിൽ ചെയ്യുകയും ആണ് വേണ്ടത്. അത് കോടതിയെ അറിയിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രിയ തീരുമാനമാണ് സർക്കാർ എടുക്കേണ്ടത്. ആ തീരുമാനം വഖഫ് ബോർഡ് നടപ്പാക്കുകയാണ് വേണ്ടത്.
കൽപ്പാത്തിയടക്കം ഉന്നയിക്കുന്ന പ്രകാശ് ജാവഡേക്കർ പാലക്കാട് തെരഞ്ഞെടുപ്പിൽ അതുവഴി നേട്ടം ഉണ്ടാക്കാനാകുമോ എന്ന ചിന്തയിൽ നിന്നാണ്. എവിടെയെല്ലാം ഭിന്നിപ്പുണ്ടാക്കാൻ പറ്റുമോ അവിടെയെല്ലാം ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപി. വർഗീയതയാണ് അവരുടെ അജണ്ട. വഖഫ് ബില്ലിനെതിരെ കാമ്പയിൻ നടത്താൻ ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കികൊടുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്.