Kerala
വ്യാജ വീഡിയോ പരാമർശം; ഇ.പി ജയരാജനെതിരെ നിയമനടപടിയുമായി വി.ഡി സതീശൻ
Kerala

വ്യാജ വീഡിയോ പരാമർശം; ഇ.പി ജയരാജനെതിരെ നിയമനടപടിയുമായി വി.ഡി സതീശൻ

Web Desk
|
22 Jun 2022 9:25 AM GMT

വാസ്തവമല്ലാത്ത പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥി ഡോ. ജോ. ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെ വി.ഡി സതീശൻ നിയമ നടപടി ആരംഭിച്ചു.

പ്രതിപക്ഷ നേതാവിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ അനൂപ് വി. നായരാണ് ഇ.പി ജയരാജന് നോട്ടീസ് അയച്ചത്. വാസ്തവമല്ലാത്ത പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts