'സ്വന്തം വകുപ്പുകൾ കൈയിലുണ്ടോ എന്ന് എക്സൈസ് വകുപ്പ് പറയട്ടെ'; വി.ഡി സതീശന്‍
|മദ്യനയ ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്‍
കോഴിക്കോട്: ബാർകോഴ വിവാദത്തിൽ ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യത്തിൽ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്.എക്സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് തട്ടിയെടുത്തെു. എക്സൈസ് വകുപ്പ് കയ്യിലുണ്ടോ എന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്.ജയിലിൽ കിടന്ന് ക്വട്ടേഷൻ കൊടുക്കുന്ന കാലമാണിത്. ക്രിമിനലുകളുടെ ദയാവായ്പിലാണ് കേരളമെന്നും വി ഡി സതീശൻ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, മദ്യനയ ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എക്സൈസ് നയം മാറ്റുന്നതിനുള്ള ചർച്ചകള്‍ നടന്നത് മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ്. ചീഫ് സെക്രട്ടറി നിർദേശ പ്രകാരം ടൂറിസം വകുപ്പില്‍ നടന്ന ചർച്ചകള്‍ മന്ത്രിമാർ അറിയാതെ എന്നത് കള്ള പ്രചാരണമാണ്. ബാർകോഴ അന്വേഷണത്തില്‍ നിന്ന് എക്സൈസ്, ടൂറിസം മന്ത്രിമാരെ മാറ്റി നിർത്താന്‍ കഴിയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.