Kerala
മുന്നണിക്ക് ഹാനികരമായതൊന്നും ലീഗ് ചെയ്യില്ല; നിലപാട് യു.ഡി.എഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് വി.ഡി സതീശൻ
Kerala

'മുന്നണിക്ക് ഹാനികരമായതൊന്നും ലീഗ് ചെയ്യില്ല'; നിലപാട് യു.ഡി.എഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് വി.ഡി സതീശൻ

Web Desk
|
4 Nov 2023 9:51 AM GMT

സി.പി.എം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ഫലസ്തീൻ വിഷയത്തെ സി.പി.എം തരികിട രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇടുക്കി: സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാട് യു.ഡി.എഫിന്റെ ശക്തി തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുന്നണിക്ക് ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. സി.പി.എം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. ഫലസ്തീൻ വിഷയത്തെ സി.പി.എം തരികിട രാഷ്ട്രീയത്തിന് ഉപയോഗിച്ചു. ഇടതുമുന്നണിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് മുസ്‍ലിം ലീഗിന്റെ തീരുമാനം. സി.പി.എം ക്ഷണത്തിന് നന്ദി പറഞ്ഞ ലീഗ് നേതാക്കൾ കോൺഗ്രസ് ഇല്ലാതെ പരിപാടിയിൽ പങ്കെടുത്താൽ ഭിന്നതയുടെ സ്വരം വരുമെന്ന് വ്യക്തമാക്കി. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

സി.പി.എമ്മിന്റെ പരിപാടിയിലേക്ക് മുസ്‍‌ലിം ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രതികരണം. ഇങ്ങനെ ദുർഭരണം നടത്തുന്ന സി.പി.എമ്മിന്റെ കൂടെ പോകാൻ ലീഗ് തയ്യാറാകുമോയെന്നും ഇത്രയും വർഷത്തെ പാരമ്പര്യമുള്ള ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നും സുധാകരൻ പറഞ്ഞു. സി.പി.എമ്മിന്റെ പരിപാടിയിലേക്ക് മുസ്‍‌ലിം ലീഗ് പോകില്ലെന്നാണ് വിശ്വാസമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Similar Posts