Kerala
Kerala
'യുഡിഎഫിന് ഒറ്റ ശബ്ദമേയുള്ളൂ, മറ്റന്നാൾ ബിൽ എടുക്കുമ്പോൾ അത് മനസിലാകും'; ഗവർണർ വിഷയത്തിൽ വി.ഡി സതീശൻ
|5 Dec 2022 7:50 AM GMT
'ലീഗിന് അവരുടെ അഭിപ്രായം പറയാം'
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്ലിനെച്ചൊല്ലി യുഡിഎഫിൽ ഭിന്നതയില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. മറ്റന്നാൾ ബിൽ എടുക്കുമ്പോൾ അത് മനസ്സിലാകും. ലീഗിന് അവരുടെ അഭിപ്രായം പറയാം. നിയമസഭയിൽ പ്രതിപക്ഷത്തെ 41 എംഎൽഎമാരും ഒറ്റപാർട്ടിയായാണ് പ്രവർത്തിക്കുന്നതെന്നും സതീശൻ പറഞ്ഞു
അതേസമയം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ബുധനാഴ്ച പരിഗണിക്കാൻ കാര്യോപദേശകസമിതി തീരുമാനിച്ചു. ഈ മാസം പതിനഞ്ച് വരെ ചേരാൻ തീരുമാനിച്ച സഭാ സമ്മേളനം 13ന് താത്ക്കാലികമായി പിരിയും. സമ്മേളനം ജനുവരിയിൽ പുനരാരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ വേണ്ടിയാണ് അനിശ്ചിതകാലത്തേക്ക് പിരിയുന്നത് ഒഴിവാക്കി താത്കാലികമായി നിർത്തിവെക്കുന്നത്.