Kerala
VD Satheeshan on allegations in kodakara hawala money
Kerala

സർക്കാർ വിചാരിച്ചാൽ മുനമ്പത്തെ പ്രശ്‌നം അഞ്ച് മിനിറ്റ് കൊണ്ട് തീർക്കാം: വി.ഡി സതീശൻ

Web Desk
|
1 Nov 2024 12:27 PM GMT

വഖഫ് ബോർഡ് കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കണം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും സതീശൻ പറഞ്ഞു.

പാലക്കാട്: സർക്കാർ വിചാരിച്ചാൽ 10 മിനിറ്റ് കൊണ്ട് തീർക്കാവുന്നതാണ് മുനമ്പത്തെ പ്രശ്‌നമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വർഗീയ പ്രചാരണത്തിന് അവസരമൊരുക്കാനാണ് സർക്കാർ പരിഹാരം വൈകിപ്പിക്കുന്നത്. മുനമ്പത്തെ സമരത്തിന് യുഡിഎഫ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വഖഫ് ബോർഡ് കോടതിയിൽ കൊടുത്തിരിക്കുന്ന കേസ് പിൻവലിക്കണം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നും സതീശൻ പറഞ്ഞു.

കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബിജെപി കേരളത്തിലേക്ക് 41 കോടി രൂപ കൊണ്ടുവന്ന വിവരം മൂന്ന് വർഷം മുമ്പ് പൊലീസിന് ലഭിച്ചിട്ടും അന്വേഷണമില്ല. കൊടകരയിൽ ബിജെപി-സിപിഎം ഡീൽ ആണെന്നും സതീശൻ ആരോപിച്ചു.

Similar Posts