![രമ്യ ഹരിദാസ് എംപിക്കെതിരായ വധഭീഷണി; കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് വി.ഡി. സതീശന് രമ്യ ഹരിദാസ് എംപിക്കെതിരായ വധഭീഷണി; കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് വി.ഡി. സതീശന്](https://www.mediaoneonline.com/h-upload/2021/06/13/1230786-vd-1.webp)
രമ്യ ഹരിദാസ് എംപിക്കെതിരായ വധഭീഷണി; കൈയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് വി.ഡി. സതീശന്
![](/images/authorplaceholder.jpg?type=1&v=2)
അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല
രമ്യ ഹരിദാസ് എംപി വഴിതടഞ്ഞ് സിപിഎം പ്രവർത്തകർ വഴിയിൽ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
രമ്യാ ഹരിദാസ് എം പി. യെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് തന്നെ ഞെട്ടിച്ചെന്നും ഇത്തരം ധിക്കാരപരമായ നടപടികൾ യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും വി.ഡി. സതീശൻ കൂട്ടിചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രമ്യാ ഹരിദാസ് എം പി. യെ വഴിയിൽ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തിൽ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ല.
നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇത്തരം ധിക്കാരപരമായ നടപടികൾ യു ഡി എഫ് കയ്യും കെട്ടി നോക്കിയിരിക്കില്ല.