Kerala
ഗുണ്ടകളുടെ അഴിഞ്ഞാട്ടം, നടക്കുന്നത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ വിഡി സതീശന്‍
Kerala

''ഗുണ്ടകളുടെ അഴിഞ്ഞാട്ടം, നടക്കുന്നത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ'' വിഡി സതീശന്‍

Web Desk
|
25 Feb 2022 1:17 PM GMT

എതുസമയത്തും എവിടെയും ആരെയും കയറി കൊല്ലാം എന്ന സാഹചര്യമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ്

എതുസമയത്തും എവിടെയും ആരെയും കയറി കൊല്ലാം എന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി‍.ഡി സതീശന്‍. അവിശ്വസനീയമായ സംഭവമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്നും സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലായിരുന്നു പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം. തമ്പാനൂരിലെ സിറ്റി ടവര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന അയ്യപ്പനാണ് കൊല്ലപ്പെട്ടത്. പ്രതിയായ നെടുമങ്ങാട് സ്വദേശി അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ എട്ടരയോടെ ആയിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം.

ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിനാകുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സംഭവങ്ങൾ നടക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളം നടുങ്ങിയിരിക്കുകയാണ്. വീട്ടിൽ നിന്ന് പുറത്തു പോയാൽ തിരിച്ചു വരുമോ എന്ന് ഭയക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. ഭയാനകമായ സാഹചര്യത്തിലേക്ക് സംസ്ഥാനം പോകുന്നു എന്നതിന്‍റെ സൂചനായണിത. വിഡി സതീശന്‍






Similar Posts