Kerala
വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്  ഇല്ലാതാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: വി.ഡി. സതീശന്‍
Kerala

വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് ഇല്ലാതാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം: വി.ഡി. സതീശന്‍

Web Desk
|
30 Jun 2021 1:57 PM GMT

ലോക് ഡൗൺ കാലത്തും സജീവമായി സേവനം ചെയ്ത വിദ്യാർഥികളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഒഴിവാക്കിയത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതാണ് സർക്കാർ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഈ അധ്യയന വർഷത്തിൽ എൻ.എസ്.എസ്, എൻ.സി.സി, സ്‌കൗട്ടസ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് എന്നിവയിൽ ഉൾപ്പെട്ട വിദ്യാർഥികൾ ക്യാമ്പുകളിൽ പങ്കെടുത്തവരാണ്. ലോക് ഡൗൺ കാലത്തും സജീവമായി സേവനം ചെയ്ത വിദ്യാർഥികളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അർഹതപ്പെട്ട വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ലാതാക്കാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. കോവിഡ് മഹാമാരിക്കിടയിലും വിദ്യാർഥികളെ ശത്രുക്കളെക്കാൾ വൈരാഗ്യബുദ്ധിയോടെയാണ് കേരള സർക്കാർ നേരിടുന്നത് എന്നതിന്‍റെ ഉദാഹരണമാണ് ഈ തീരുമാനമെന്നും കെ.എസ്.യു ആരോപിച്ചു.

Similar Posts