Kerala
VD Satheeshan says UDF will protest against centres attitude in Mundakkai relief fund
Kerala

'ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം'- വി.ഡി സതീശൻ

Web Desk
|
15 Nov 2024 7:57 AM GMT

"ഫണ്ട് അനുവദിക്കാത്തത്, വയനാട്ടിലെ വോട്ടെടുപ്പിന് ശേഷം പുറത്ത് വരുന്നത് ശ്രദ്ധിക്കണം"

പാലക്കാട്: മുണ്ടക്കൈ വിഷയത്തിൽ കണ്ടത് കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിന് അർഹതയുള്ള തുക കേന്ദ്രം മനഃപൂർവം അവഗണിക്കുകയാണെന്നും പാർലമെന്റിൽ യുഡിഎഫ് എംപിമാർ പ്രതിഷേധമുയർത്തും എന്നും വി.ഡി സതീശൻ പറഞ്ഞു.

"ബിജെപി സർക്കാരിന്റെ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ ഉയർത്തും. ആരുടെയും പോക്കറ്റിൽ നിന്ന് എടുത്ത് തരുന്ന തുകയല്ല, അർഹതപ്പെട്ട തുകയാണ് കേരളത്തിന് നിഷേധിച്ചത്.

എസ്ഡിആർഎഫ് കൊടുത്തു എന്ന് പറയുന്നതിൽ അർഥമില്ല. അത് തെറ്റായ കാര്യമാണ്. മറ്റ് ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിനിയോഗിക്കാനുള്ളതാണ് എസ്ഡിആർഎഫ്. അത് വയനാടിന്റെ പുനരധിവാസത്തിന് വേണ്ടിയുള്ളതല്ല. സ്‌പെഷ്യൽ അസിസ്റ്റൻസ് ആണ് അതിന് വേണ്ടത്. ഉത്തരാഖണ്ഡിനും ആസാമിനുമൊക്കെ അത് വേണ്ടുവോളം കൊടുത്തിട്ടുണ്ട്. 2018ലെ പ്രളയത്തിൽ നമുക്കത് കിട്ടിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ തനിനിറമാണ് തുക അനുവദിക്കാത്തതിലൂടെ വ്യക്തമാകുന്നത്. വയനാട്ടിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഈ വാർത്ത പുറത്തു വരുന്നതും പരിശോധിക്കണം".

Similar Posts