Kerala
എഡിഎമ്മിൻ്റെ മരണം; ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി വീണാ ജോർജ്
Kerala

എഡിഎമ്മിൻ്റെ മരണം; ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി വീണാ ജോർജ്

Web Desk
|
21 Oct 2024 5:54 AM GMT

'പ്രശാന്തൻ നിലവിൽ സർക്കാർ ജീവനക്കാരനല്ല, സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്ന് അന്വേഷിക്കും'

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി ദിവ്യയെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. വി​ദ്യാർഥി ജീവിതകാലം മുതൽ അദ്ദേഹത്തെ അറിയാം. ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി പറഞ്ഞു. '2018ലെ പ്രളയസമയത്തും കോവിഡ് കാലത്തും എൻ്റെ കൂടെ പ്രവർത്തിച്ച ഓഫീസറാണ് നവീൻ ബാബു.'- മന്ത്രി പറഞ്ഞു.

'പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് റ​ഗുലറൈസേഷൻ നടക്കുകയാണ്. പ്രശാന്തനെ റ​ഗുലറൈസ് ചെയ്ത് സർക്കാർ ജീവനക്കാരനാക്കിയിട്ടില്ല. എന്നാൽ ഇയാൾ ഈ പ്രക്രിയയിലുള്ളയാളാണ്. എന്നാൽ ഇതുമായി മുന്നോട്ട് പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ടി.വി പ്രശാന്തൻ സർവീസിൽ വേണ്ട എന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും.'- മന്ത്രി പറഞ്ഞു.

'സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്തനാണോ പമ്പിൻ്റെ അപേക്ഷകൻ എന്ന് മെഡിക്കൽ കോളേജിനറിയില്ല. അഡീഷണൽ ചീഫ് സെക്രട്ടറി, ജോയിൻ്റ് ഡയറക്ടർ‌ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിവർ പരിയാരത്തുപോയി സംഭവം അന്വേഷിക്കും.'- മന്ത്രി കൂട്ടിച്ചേർത്തു.


Similar Posts