Kerala
MathewKuzhalnadan, CPM, VeenaVijayan, Exalogiccase
Kerala

വീണാ വിജയൻ നികുതി അടച്ചു; മാത്യു കുഴൽനാടന്റെ ആരോപണത്തിൽ ധനവകുപ്പിന്‍റെ മറുപടി

Web Desk
|
21 Oct 2023 12:12 PM GMT

എന്നാണ് നികുതി അടച്ചതെന്നോ എത്ര രൂപയാണ് നികുതിയെന്നോ മറുപടിയിൽ വ്യക്തമല്ല

തിരുവനന്തപുരം: വീണാ വിജയനെതിരായ നികുതി വിവാദത്തിൽ മാത്യു കുഴൽ നാടന് നികുതി വകുപ്പ് മറുപടി നൽകി. വീണാ വിജയൻ നികുതി അടച്ചിട്ടുണ്ടെന്നാണ് നികുതി വകുപ്പ് നൽകിയ മറുപടി. ധനമന്ത്രിക്കുള്ള കത്തിനാണ് മറുപടി നൽകിയത്.


എന്നാൽ എന്നാണ് നികുതി അടച്ചതെന്നോ എത്ര രൂപയാണ് നികുതിയെന്നോ മറുപടിയിൽ വ്യക്തമല്ല. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ കത്തിന് മറുപടി ലഭിച്ചിട്ടില്ലെന്ന് കുഴൽ നാടൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മറുപടി ലഭിച്ചത്.


വീണ വിജയന്‍റെ കമ്പനിക്ക് കെ.എം.ആർ.എൽ ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആധായവകുപ്പ് തർക്കപരിഹാര ബോഡിന്‍റെ വിധി പുറത്ത് വന്നതിന് പിന്നാലെയാണ് ധനമന്ത്രിക്ക് മാത്യൂ കുഴൽനാടൻ കത്തെഴുതിയത്. ലഭിച്ച തുകക്ക് വീണ വിജയൻ നികുതി അടച്ചിരുന്നോ എന്ന ചോദ്യമാണ് കത്തിലൂടെ മാത്യൂ കുഴൽനാടൻ ചോദിച്ചത്.

Similar Posts